കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

0
84

 

ശനിയാഴ്ച വരെ നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ലോക്ഡൗണ്‍ സാഹചര്യത്തില്‍ പരീക്ഷകള്‍ പാടില്ലെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

കോവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഈ മാസം മൂന്നാം തിയതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.സി.സി.സാബു പറഞ്ഞു.