രാജ്യത്ത് അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ നീട്ടി

0
134

രാജ്യത്ത് അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് വിലക്ക്​ നീട്ടിയത്​. ഡയറക്​ടര്‍ ജനറല്‍ ഓ ഫ്​ സിവില്‍ ഏവിയേഷനാണ് പുതിയ ​ ഉത്തരവിറക്കിയത്​. കാര്‍ഗോ വിമാനങ്ങള്‍, എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവ സര്‍വീസ്​ നടത്തുമെന്ന്​ ഡി.ജി.സി.​എ അറിയിച്ചു.

കഴിഞ്ഞ 15 മാസങ്ങളായി ഇന്ത്യയില്‍ അന്താരാഷ്​ട്ര വിമാനസര്‍വീസ്​ നിര്‍ത്തിവെച്ചിരിക്കുകയാണ്​. അതേസമയം ജൂലൈ 7 മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേയ്ക്ക് സര്‍വീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നേരത്തേ അറിയിച്ചിരുന്നു. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രശ്ചാത്തലത്തില്‍ യുഎഇ പ്രവേശനവിലക്കേര്‍പ്പെടുത്തിയത്.