കോവാക്‌സിന്‍ ആല്‍ഫ, ഡെല്‍റ്റ കോവിഡ് വകഭേദഭങ്ങളെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്ന് പഠനം

0
74

ഭാരത് ബയോടെകിന്റേയും ഐസിഎംആറിന്റേയും സംയുക്ത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ആല്‍ഫ, ഡെല്‍റ്റ കോവിഡ് വകഭേദഭങ്ങളെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്ന് യുഎസിലെ ഉന്നത ഗവേഷണ സ്ഥാപനം. യു.എസ് സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അടുത്തിടെ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം പറയുന്നത്.

‘രണ്ട് പഠനങ്ങളാണ് നടത്തിയത്. കോവാക്‌സിന്‍ സ്വീകരിച്ച ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധന നടത്തി. വാക്‌സിന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിന്റെ സൂചനകള്‍ കണ്ടെത്തി. ഇത് യുകെയിലും ഇന്ത്യയിലും ആദ്യമായി കണ്ടെത്തിയ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ ഫലപ്രദമായി നിര്‍വീര്യമാക്കുകയും ചെയ്യുന്നു’എന്‍.ഐ.എച്ച് പറഞ്ഞു.

കോവാക്‌സിന്‍ സുരക്ഷിതവും നന്നായി സഹിഷ്ണുത കാണിക്കുന്നതുമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവാക്‌സിന്റെ മൂന്നാംഘട്ട ട്രയലില്‍ നിന്നുള്ള സുരക്ഷാ ഡാറ്റ ഈ വര്‍ഷം ലഭ്യമാകുമെന്നും പറയുന്നു.