ശത്രു ഡ്രോണുകളെ കണ്ടെത്തി പ്രതിരോധിക്കാന്‍ കഴിയുന്ന സാങ്കേതികതയുമായി ഡിആര്‍ഡിഒ

0
77

ശത്രു ഡ്രോണുകളെ കണ്ടെത്തി പ്രതിരോധിക്കാന്‍ കഴിയുന്ന സാങ്കേതികതയുമായി ഡിആര്‍ഡിഒ. രണ്ടര കി.മീ വരെയുള്ള ആകാശ ലക്ഷ്യങ്ങള്‍ക്കായി ഇത്തരം ആന്റി ഡ്രോണ്‍ സംവിധാനത്തെ പ്രയോജനപ്പെടുത്താം. 360 ഡിഗ്രി കവറേജും ഇവ നല്‍കുന്നുണ്ട്.അണ്‍മാൻഡ് ഏരിയല്‍ വെഹിക്കിള്‍സ് (യുഎവി) അഥവാ ഡ്രോണ്‍ എന്നറിയപ്പെടുന്നവയെ പ്രതിരോധിക്കാന്‍ നിരവധിസ്വകാര്യ പ്രതിരോധ കരാറുകാര്‍ വര്‍ഷങ്ങളായി ഓഫ്-ദി ഷെല്‍ഫ് ആന്റി ഡ്രോണ്‍ എന്ന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്.റഡാറുകള്‍, ഒപ്റ്റിക്, തെര്‍മല്‍ സെന്‍സറുകള്‍, ഫ്രീക്വന്‍സി ജാമറുകള്‍ എന്നിവ ഉപയോഗിച്ച് ഡ്രോണുകളുടെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാം. ഇസ്രയേലിലും അമേരിക്കയിലും ചൈനയിലും ഉള്ള കമ്പനികള്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.ചില സംവിധാനങ്ങള്‍ ഡ്രോണിന്റെ സാന്നിധ്യം നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കുമ്പോള്‍ ചിലത് ലേസറുകളും മിസൈലുകളും സജ്ജമാക്കിയിട്ടുള്ളവയാണ്.എന്തായാലും ഡി ആർ ഡി ഓ ഈ രംഗത്ത് നിർണ്ണായക ചുവട് വെയ്പ്പ് തന്നെയാണ് നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണവുമായി രംഗത്തിറങ്ങിയ ഭീകരരെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ നീക്കം.

2020ല്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത വിവിഐപികളുടെ സുരക്ഷയ്ക്കായാണ് ഡിആര്‍ഡിഒ ഈ ആന്റി ഡ്രോണ്‍ സാങ്കേതികത ആദ്യമായി ഉപയോഗിച്ചത്. യുഎസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുത്ത റോഡ് ഷോയിലും 2021 ലെ റിപ്പബ്ലിക് ദിനത്തിലെ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിന് സുരക്ഷയൊരുക്കാനും ഈ സംവിധാനം ഉപയോഗിച്ചിരുന്നു.