ലക്ഷദ്വീപിൽ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവിമായി ഭരണകൂടം. കടൽതീരത്തോട് ചേർന്ന് കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകി.
തീരത്തുനിന്ന് 20 മീറ്ററിന് അകത്തുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്നാണ് നിർദേശം. കവരത്തിയിലേയും മറ്റു ചില ദ്വീപുകളിലേയും നിരവധി കെട്ടിട ഉടമകൾക്ക് ഇതുസംബന്ധിച്ച നോട്ടീസ് നൽകിയിട്ടുണ്ട്.
നേരത്തെ ആൾപാർപ്പില്ലാത്ത ദ്വീപുകളിലെ ഷെഡുകൾ പൊളിക്കാൻ നീക്കമാരംഭിച്ചിരുന്നു. ചെറിയ ദ്വീപിലെ ഷെഡുകൾ പൊളിച്ചുമാറ്റണമെന്ന് ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.