രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

0
70

 

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമായി.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 98.27 രൂപയും ഡീസലിന് 93.48 രൂപയും കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.79 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം 14ാം തവണയാണ് വില വർധിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 98.11 രൂപയും ഡീസലിന് 88.65 രൂപയുമാണ്. കഴിഞ്ഞ ആഴ്ച ഹൈദരാബാദിലും ബെംഗളൂരുവിലും വില 100 കടന്നു.