പതിനൊന്ന് സംസ്ഥാനങ്ങളിലായി 48 കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദ കേസുകള്‍; കേന്ദ്ര ആരോഗ്യമന്ത്രാലയം

0
16

രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 48 കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്,ഗുജറാത്ത്, കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒഡിഷ, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ വ്യാപനത്തെ ഉടന്‍ പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.