കോവിഡ് കുറയുന്നു; രാജ്യത്ത് പ്രതിദിന രോഗികൾ അര ലക്ഷത്തിൽ താഴെ\

0
17

 

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 48698 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 1183 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. 96.72 ശതമാനം ആണ് രോഗമുക്തി നിരക്ക്.

അതിനിടെ, കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി ഇക്കാര്യം അറിയിച്ച് കേന്ദ്രം കത്തയച്ചു. മഹാരാഷ്ട്രയിലും ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ഒരാൾ മരിച്ചു. രാജ്യത്ത് അൺലോക്കിന്റെ വേഗത കുറയ്ക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.