ഇടുക്കിയില്‍ യുവതി മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

0
33

 

ഇടുക്കിയില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു (27)വിനെ പീരുമേട് ഡിവൈ.എസ്.പി. കെ.ലാല്‍ജി, ഉപ്പുതറ സി.ഐ. ആര്‍.മധു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

അമലിന്റെ ഭാര്യ ധന്യയെ (21) മാര്‍ച്ച് 29-ന് രാവിലെ ആറുമണിയോടെ മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് പോയ ശേഷമായിരുന്ന സംഭവം.

അന്നുതന്നെ ധന്യയുടെ അച്ഛന്‍ ജയപ്രകാശ് പരാതി നല്‍കിയിരുന്നു. ധന്യക്ക് ശാരീരിക, മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ്, ഗാര്‍ഹികപീഡനക്കുറ്റം ചുമത്തി ബുധനാഴ്ച രാവിലെ അമലിനെ അറസ്റ്റ് ചെയ്തത്.