ലോക്ക്ഡൗൺ : സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ ഇളവ്

0
39

 

ലോക്ക്ഡൗൺ നിയന്ത്രണത്തിൽ അടുത്ത ഒരാഴ്ചയിലേക്ക് പ്രഖ്യാപിച്ച ഇളവുകൾ ഇന്ന് മുതൽ നിലവിൽ. ശരാശരി രോഗ സ്ഥിരീകരണ നിരക്ക് അനുസരിച്ച് നാലു വിഭാഗമായി തിരിച്ചാണ് ഇളവുകൾ.

തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകൾ തുറക്കാം. ചൊവ്വയും വ്യാഴവും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.വിഭാഗം എയിലും ബിയിലും സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനംവരെ ജീവനക്കാർ. വിഭാഗം സിയിൽ 25 ശതമാനം.

യോഗങ്ങൾ പരമാവധി ഓൺലൈൻ. തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുകൾ അടച്ചിടും.തമിഴ്‌നാട്ടിൽനിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആന്റിജൻ പരിശോധനാഫലം വേണം. എന്നാൽ, തമിഴ്‌നാട്ടിലേക്ക് ദിവസവും പോയിവരാൻ അനുവദിക്കില്ല.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടെലിവിഷൻ പരമ്പരകളുടെ ഇൻഡോർ ചിത്രീകരണത്തിന് അനുമതി.ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസവും പരീക്ഷ നടത്താം. അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ജനസേവന കേന്ദ്രങ്ങൾ തുറക്കാം.

ഒന്നര മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ പൊതുജനങ്ങൾ പ്രവേശിച്ചു തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവനുവദിച്ചതോടെയാണ് രോഗസ്ഥിരീകരണ നിരക്ക് 16 ശതമാനത്തിൽ കുറഞ്ഞ (എ, ബി വിഭാഗങ്ങൾ) തദ്ദേശസ്ഥാപനങ്ങളിലെ ആരാധനാലയങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ പ്രവേശനം അനുവദിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഒരു സമയം 15 പേർക്കാണ് പ്രവേശനം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാതെ പൂജകൾ മാത്രമാണുണ്ടായിരുന്നത്.

ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ-ഇരട്ട നമ്പർ ക്രമീകരണം ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനാണ് നടപടി. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഉണ്ടാകില്ല.