പ്രശസ്‌ത ഛായാഗ്രാഹകൻ ശിവൻ അന്തരിച്ചു

0
28

 

 

 

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട് . പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ നിരവധി നേതാക്കളുടെ രാഷ്‌ട്രീയ ജീവിതം കാമറയിൽ പകർത്തി. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു. 1959 ൽ തിരുവനന്തപുരത്ത്‌ സ്ഥാപിച്ച ശിവൻസ്‌ സ്റ്റുഡിയോയുടെ ഉടമയാണ്.

തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് കേരളത്തിലെയും ആദ്യ ഗവൺമെൻറ് പ്രസ് ഫോട്ടോഗ്രാഫറാണ്. കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയടക്കം നിരവധി പ്രാധാനമുഹൂർത്തങ്ങളുടെ ഫോട്ടൊഗ്രാഫറാണ്‌.

മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു . സ്വപ്നം, യാഗം, കൊച്ചു കൊച്ചു മോഹങ്ങൾ, കിളിവാതിൽ, കേശു, ഒരു യാത്ര എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

ഹരിപ്പാട് പടീറ്റതിൽ വീട്ടിൽ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതിൽ വീട്ടിൽ ഭവാനിയമ്മയുടെയും ആറു മക്കളിൽ രണ്ടാമനാണ് ശിവൻ. പരേതയായ ചന്ദ്രമണിയാണ്‌ ഭാര്യ. സംവിധായകരും ഛായാഗ്രാഹകരുമായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ, സരിതാ രാജീവ്‌ എന്നിവർ മക്കളും ജ​യ​ശ്രീ,​ ​ദീ​പ,​ ​ദീ​പ്തി,​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​മ​രു​മ​ക്ക​ളു​മാ​ണ്.​ ​സം​സ്കാ​രം​ ​പി​ന്നീ​ട്.