സംസ്‌ഥാനത്ത്‌ ഇന്ധനവില 100 കടന്നു

0
81

 

സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരം പാറശാലയിൽ പെട്രോൾ വില 100.04 ആയി. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയും ഇന്ന് കൂടിയതോടെയാണ് പെട്രോൾ വില 100 കടന്നത്.

132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്ന് വില നൂറിൽ എത്തിയത്.തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ 80 പൈസയും ഡീസലിന്‌ 95 രൂപ 62 പൈസയുമാണ്‌. കൊച്ചിയിൽ പെട്രോളിന് 97 രൂപ 86 പൈസയും ഡീസലിന് 94 രൂപ 79പൈസയുമാണ് ഇന്നത്തെ വില.

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തെലങ്കാന , കർണാടക എന്നീ സംസ്ഥാനങ്ങളിലും പെട്രോൾ വില നൂറു കടന്നു. 22 ദിവസത്തിനിടെ 13 തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സർവകാല റെക്കോർഡിലാണ്.രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നു നിൽക്കുകയാണ്.