സംസ്ഥാനത്ത് ഒരാഴ്ച കൂടി നിയന്ത്രണങ്ങള്‍ തുടരും

0
35

കേരളത്തില്‍ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കാനും ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ആറ് മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞെങ്കിലും ജാഗ്രത തുടരണം. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ വീണ്ടും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം.