കൊല്ലത്ത് വിസ്മയ ആത്മഹത്യ കേസിൽ കിരണിനെ സർക്കാർ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. മോട്ടോർ വാഹന വകുപ്പിൽ ഇൻസ്പെക്ടറാണ് കിരൺ കുമാർ. ഭർതൃഗൃഹത്തിലെ കൊടിയ പീഡനങ്ങൾ താങ്ങാനാകാതെ കഴിഞ്ഞ ദിവസമാണ് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനവിഷയുവുമായി ബന്ധപ്പെട്ടാണ് വിസ്മയെ ഭർത്താവായ കിരൺ ഉപദ്രവിച്ചിരുന്നത്. വിഷയത്തിൽ കിരണിനെ പോലീസ് അറസ്റ്റ് ചെയ്തു അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കിരൺ കുമാറിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുന്നതായി മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്.