സ്​ത്രീധന പീഡനമരണങ്ങൾ നിസാരമല്ല; ഗൗരവമായി കണ്ട്​ കർശന നടപടിയെടുക്കുമെന്ന്​ മുഖ്യമ​ന്ത്രി

0
74

 

സ്​ത്രീധന പീഡന മരണങ്ങൾ ഗൗരവമായി കണ്ട്​ നടപടിയെടുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക്​ കർശന ശിക്ഷ ഉറപ്പാക്കും. അപരാജിത വെബ്​സൈറ്റ്​ വഴി പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. സ്​ത്രീധന പീഡന പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയായിരിക്കും ഇതിൻറെ സ്​റ്റേറ്റ്​ നോഡൽ ഓഫീസർ. ഒരു വനിതാ എസ്ഐയും ഇവരെ സഹായിക്കും. സ്​ത്രീധന പീഡനങ്ങളിൽ കർശന നടപടിക്ക്​ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.