റൊണാൾഡോയുടെ കിക്ക്‌, കോകോ കോളയ്ക്ക് നഷ്ടം 4 ബില്യൺ ഡോളർ

0
32

യൂറോ കപ്പിൽ പോർട്ടുഗൽ ഹംഗറി മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ മേശപ്പുറത്തിരുന്ന കോള കുപ്പികൾ റൊണാൾഡോ എടുത്ത് മാറ്റി, പകരം വെള്ളത്തിന്റെ കുപ്പി വെച്ച സംഭവം നടന്നത്. താരത്തിന്റെ ഈ സന്ദേശം വൈറൽ ആയി. ഇതേത്തുടർന്നാണ് യൂറോ കപ്പ് സ്പോൺസർ കൂടിയായ കോകോ കോളയുടെ ഓഹരികൾ ഷെയർ മാർക്കറ്റിൽ കൂപ്പു കുത്തിയത്. റൊണാൾഡോയുടെ ഈ ഒരൊറ്റ നീക്കം കൊണ്ട് ബ്രാൻഡിന് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.നാലു മില്യണ്‍ ഡോളറാണ് ഇടിഞ്ഞത്. റൊണാള്‍ഡോ ഈ പരാമര്‍ശം നടത്തുന്നതിനു മുമ്പ് വിപണിയില്‍ 56.10 ഡോളറായിരുന്നു കൊക്കകോളയുടെ ഓഹരി വില. ഇത് 55.22 ആയാണ് ഇടിഞ്ഞത്. ഇതോടെ ആഗോള ഓഹരി വില 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളാറായി കുറഞ്ഞു.

വാർത്താസമ്മേളനത്തിന് വന്നിരുന്ന ഉടൻ മേശപ്പുറത്ത് പരസ്യത്തിനായി വെച്ച കോള കുപ്പികൾ റൊണാള്‍ഡോ എടുത്തുമാറ്റി. പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം താരം തന്നെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കുടിവെള്ളക്കുപ്പി മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടിയ ശേഷം ”ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ” എന്ന് റോണോ വ്യക്തമാക്കിയതോടെ പൊതുജനം അതേറ്റെടുത്തു. ഇതോടെയാണ് കോളയ്ക്ക് കോടികളുടെ ബില്യൺ കോടികളുടെ നഷ്ടം സംഭവിച്ചത്.