BREAKING…യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ പോക്സോ കേസ്, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

0
93

അനിരുദ്ധ്.പി.കെ

യൂത്ത് കോൺഗ്രസ് എറണാംകുളം ജില്ല ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പോക്സോ കേസിലാണ് ഷാനിനെതിരെ നോട്ടീസ് പുറത്തിറക്കിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ സുഹൃത്തിന് ഒത്താശ ചെയ്തുകൊടുക്കുക,ഗർഭം അലസിപ്പിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോകുക,സംഭവം നാട്ടുകാർ അറിഞ്ഞപ്പോൾ പ്രതിയെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ചു പ്രശ്നം ഒത്തുതീർക്കാൻ ശ്രമിക്കുക എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളാണ് യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ നിലവിലുള്ളത്. കേസിൽ പിടിക്കപ്പെടുമെന്നായതോടെ യുവ നേതാവ് ഒളിവിൽ പോകുകയായിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ ഊര്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെ തിരച്ചിരിയുന്നവരോ, ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവരോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു. കോൺഗ്രസ്സ് നേതാക്കളുടെ സഹായത്തോടെയാണ് ഇയാൾ ഒളിവിൽ പാർക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.ഷാഫി പറമ്പിൽ എം എൽ എ ഉൾപ്പടെയുള്ള യൂത്ത് കോൺഗ്രസ്സ് നേതാക്കളുമായി അടുത്തബന്ധമുള്ള പ്രതിയെ കോൺഗ്രസ്സ് സംരക്ഷിക്കുകയാണ് എന്നും ആക്ഷേപമുണ്ട്.