കൂടെ ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളല്ല,നേതാക്കളെ കുത്തി ചെന്നിത്തല, കെ.സുധാകരന് മുന്നറിയിപ്പ്

0
25

അനിരുദ്ധ്.പി.കെ.

കെപിസിസി അധ്യക്ഷന്റെ ഔദ്യോഗിക സ്ഥാനമേറ്റെടുക്കൽ ചടങ്ങിലാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒളിയമ്പ്. കെ.സുധാകരാനുള്ള ഉപദേശം എന്ന നിലയിലാണ് രമേശ് ചെന്നിത്തല കോൺഗ്രസ് നേതാക്കളെ വേദിയിലിരുത്തി വിമർശിച്ചത്. ഒപ്പം നിന്ന് ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കളാണ് എന്ന് കരുതരാതെന്നായിരുന്നു ചെന്നിത്തലയുടെ ഉപദേശം. എല്ലാവരെയും ജാഗ്രതയോടെ കാണണം എന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നെ പരാജയപ്പെടുത്തുന്നതിൽ കോൺഗ്രസ്സിനുള്ളിലെ തന്നെ നേതാക്കൾ പരിശ്രമിച്ചിട്ടുണ്ട് എന്ന് നേരത്തെ തന്നെ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒപ്പമുള്ളവരെ കണ്ണടച്ച് വിശ്വസിച്ചാൽ വഞ്ചിക്കപെടുമെന്നും, ആരെയും പൂർണ്ണമായി വിശ്വസിക്കരുത് എന്നുമാണ് ചെന്നിത്തല അനുഭവത്തിന്റെ വെളിച്ചത്തിൽ ചൂണ്ടിക്കാട്ടുന്നത്.ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ, എം എം ഹസ്സൻ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം വേദിയിലിരിക്കെയാണ് ചെന്നിത്തലയുടെ പരാമർശം ഉണ്ടായത്.