BREAKING : “വാർഡ് മെമ്പറെ ശെരിപ്പെടുത്തിക്കളയുമെന്ന് ഭീഷണി”, നടുറോഡിൽ രമ്യ ഹരിദാസ് എംപിയുടെ ചീപ്പ് ഷോ

0
40

 

അനിരുദ്ധ്.പി.കെ

ആലത്തൂർ എം പി രമ്യഹരിദാസ് ഭീഷണിപ്പെടുത്തിയതായി വാർഡ് മെമ്പറുടെ പരാതി. കഴിഞ്ഞ ദിവസം ആലത്തൂർ ടൗണിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ആലത്തൂർ ഗ്രാമപഞ്ചായത് മെമ്പർ നജീബ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന തൊഴിലാളികളോടെയൊപ്പം ഫോട്ടോ എടുക്കുന്നതിനായി എത്തിയ എം പി രമ്യഹരിദാസ് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു.

ഹരിത സേന തൊഴിലാളികൾ ഉൾപ്പടെ പ്രോട്ടോകോൾ പാലിക്കാതെ ഇത്രയും ആളുകളെ കൂട്ടി നിർത്തി ഫോട്ടോ എടുക്കുന്നത് ശെരിയല്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ചു. തുടർന്ന് ഇളിഭ്യയായി മടങ്ങാൻ നിന്ന എം പി യോട് കോൺഗ്രസ്സ് ആലത്തൂർ സ്ഥാനാർത്ഥിയായി മത്സരിച്ച പാളയം പ്രദീപ് എന്തോ രഹസ്യം പറയുകയും, തുടർന്ന് കാറിൽ നിന്നും പുറത്തിറങ്ങിയ എം പി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയായിരുന്ന വാർഡ് മെമ്പർ നജീബിനോട് കയർക്കുകയും ചെയ്തു.

എടോ, പോടോ തന്നെ ശെരിയാക്കി താരമെടോ എന്നിങ്ങനെ ഒരു ജനപ്രതിനിധിയെന്ന നിലയിൽ പോലും പരിഗണിക്കാതെയുള്ള അധിക്ഷേപമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് റോഡിൽ കുത്തിയിരുന്ന എം പി രംഗം വഷളാക്കാൻ ശ്രമിച്ചെങ്കിലും ആരും “മൈൻഡ്” ചെയ്തില്ലെന്നും ഹരിതസേനയിലെ തൊഴിലാളികൾ വ്യക്തമാക്കുന്നു. ജനമധ്യത്തിൽ സ്വീകാര്യത നഷ്ടപ്പെട്ടതും, തൊഴിലാളികൾ ചോദ്യം ചെയ്തതും മാനസികമായി തളർത്തിയ എം പി മുഖം രക്ഷിക്കാൻ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇതിനിടയിൽ വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസറിനോടും എം പി വഴക്കടിച്ചു. ജനപ്രതിനിധിയായ നജീബിനെ പൊതുജനമധ്യത്തിൽ അധിക്ഷേപിച്ചത് ശരിയായില്ല എന്ന് പറഞ്ഞ മുൻ പഞ്ചായത്ത് പ്രസിഡന്റിനോടും എം പി നില വിട്ട് സംസാരിക്കുകയായിരുന്നു.

ആലത്തൂർ സി ഐ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാമീപ്യത്തിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. സംഭവത്തിന്റെ ചിത്രങ്ങളെടുത്ത്‌ തെറ്റിദ്ധാരണ പരത്തുന്ന വിവരണത്തോടൊപ്പം എം പി ഫേസ്ബുക്കിൽ പങ്കുവെക്കുകയും യഥാർത്ഥ സംഭവത്തെ വളച്ചൊടിക്കുകയുമായിരുന്നു. സംഭവത്തിൽ എം പി ക്കും, പാളയം പ്രദീപിനും എതിരെ വാർഡ് മെമ്പർ നാസർ പോലീസിൽ പരാതി നൽകി.

ആലത്തൂരിൽ കാലു കുത്താൻ സമ്മതിക്കില്ല കാലു വെട്ടും എന്ന് സിപിഐഎം ഭീഷണി എന്ന നിലയിലാണ് രമ്യഹരിദാസ് എം പി യുടെ പ്രചരണം.എന്നാൽ മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ നടത്തുവാൻ താൻ മുന്നിട്ടു നിൽക്കുന്നു എന്ന റീതൊഴിൽ ഫോട്ടോ എടുക്കാൻ കഴിയാതെ പോയതും, തൊഴിലാളികളായ സ്ത്രീകൾ ഉൾപ്പടെ ചോദ്യം ചെയ്തതുമാണ് സംഭവത്തെ വളച്ചൊടിക്കാൻ എം പി യെ പ്രേരിപ്പിച്ചത്. പാളയം പ്രദീപിന്റെ കൂടി കുബുദ്ധി പ്രവർത്തിച്ചതോടെ സംഭവം വളച്ചൊടിക്കപ്പെടുകയായിരുന്നു.