പ്രതിഷേധത്തിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ ഇന്നു ലക്ഷദ്വീപിലെ കവരത്തിയിലെത്തും. വിവാദ ഉത്തരവുകളെ തുടർന്ന് ദ്വീപിൽ പ്രതിഷേധം പടർന്നതിനുശേഷം ഇതാദ്യമായാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം.വീടുകൾക്ക് മുന്നിൽ കറുത്ത കൊടികൾ തൂക്കാനും ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിക്കാനുമാണ് ആഹ്വാനം.
സിനിമാ പ്രവർത്തകയായ ഐഷ സുൽത്താനയ്ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതും ദ്വീപിൽ വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ബിജെപി ലക്ഷദ്വീപ് ഘടകത്തിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്. പല ബിജെപി നേതാക്കളും ഇതിനോടകം പാർട്ടി വിട്ടു.