അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്നെത്തും, ലക്ഷദ്വീപിൽ ഇന്ന് കരിദിനം

0
17

 

പ്ര​തി​ഷേ​ധ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ൽ ഇ​ന്നു ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി​യി​ലെ​ത്തും. വി​വാ​ദ ഉ​ത്ത​ര​വു​ക​ളെ തു​ട​ർ​ന്ന് ദ്വീ​പി​ൽ പ്ര​തി​ഷേ​ധം പ​ട​ർ​ന്ന​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ദ്വീ​പി​ലെ​ത്തു​ന്ന​ത്.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം.വീടുകൾക്ക് മുന്നിൽ കറുത്ത കൊടികൾ തൂക്കാനും ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനുമാണ് ആഹ്വാനം.

സി​നി​മാ പ്ര​വ​ർ​ത്ത​ക​യാ​യ ഐ​ഷ സു​ൽ​ത്താ​ന​യ്ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത​തും ദ്വീ​പി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ട​യാ​ക്കി​യ​ത്. ബി​ജെ​പി ല​ക്ഷ​ദ്വീ​പ് ഘ​ട​ക​ത്തി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സം രൂ​ക്ഷ​മാ​ണ്. പ​ല ബി​ജെ​പി നേ​താ​ക്ക​ളും ഇ​തി​നോ​ട​കം പാ​ർ​ട്ടി വി​ട്ടു.