ആയുധങ്ങളുമായി ബോട്ട്​ ശ്രീലങ്കയിൽ നിന്ന്​ രാമേശ്വരത്തേക്ക്, കേരള-തമിഴ്​നാട്​ തീരങ്ങളിൽ അതീവ സുരക്ഷ

0
39

 

ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയിൽ നിന്ന്​ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന്​ കേന്ദ്ര ഇന്‍റലിജൻസിന്‍റെ മുന്നറിയിപ്പ്​. ഇതേ തുടർന്ന്​ തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയും തീരമേഖകളിൽ സുരക്ഷ ശക്തമാക്കി.

ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കി. കടലിൽ പ്ര​ത്യേക പരിശോധനകൾ നടത്തുന്നുണ്ട്​. തീരത്ത്​ തന്ത്രപ്രധാന ഇടങ്ങളിൽ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്​. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കി.

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് ബോട്ട്​ തിരിച്ചു എന്ന്​ മാത്രമാണ്​ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. അടുത്തിടെ, ശ്രീലങ്കയിൽ നിന്നുള്ള മനുഷ്യക്കടത്ത്​ സംഘത്തെയും അന്താരാഷ്​ട്ര മയക്കുമരുന്ന് സംഘത്തെയും ഇന്ത്യൻ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.