ഉത്തർപ്രദേശിൽ മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

0
68

 

ഉത്തർപ്രദേശിൽ മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പ്രതാപ്​ഗഢ്​ ജില്ലയിൽ എ.ബി.പി ന്യൂസിൻെറ റിപ്പോർട്ടറായ സുലഭ്​ ശ്രീവാസ്​തയാണ്​ മരിച്ചത്​.

ജില്ലയിലെ മദ്യ മാഫിയകൾക്കെതിരെ ഇ​ദ്ദേഹം കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു.ഇതിന്​ ശേഷം പലരും തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച്​ സുലഭ്​ പൊലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം, ഇയാൾ മരിച്ചത്​ ബൈക്ക്​ അപകടത്തിലാണെന്നാണ്​ പൊലീസ്​ പറയുന്നത്​. സുലഭ്​ ബൈക്കിൽ പോകുമ്പോൾ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നവത്രെ. ഇഷ്ടിക ചൂളക്കടുത്താണ്​ വീണത്​. അവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ സുഹൃത്തുക്കളെ അറിയിക്കുകയും ആംബുലൻസ്​ വിളിക്കുകയും ചെയ്​തു.

തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പ്രതാപ്​ഗഢിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുരേന്ദ്ര ദ്വിവേദി പ്രസ്​താവനയിൽ പറഞ്ഞു.