ത​ട​വു​കാ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണം; ജ​യി​ൽ വ​കു​പ്പി​ൻറെ സ​ർ​ക്കു​ല​ർ

0
33

 

സം​സ്ഥാ​ന​ത്ത് ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന ത​ട​വു​കാ​രെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ജ​യി​ൽ വ​കു​പ്പി​ൻറെ സ​ർ​ക്കു​ല​ർ. ത​ട​വു​പു​ള്ളി​ക​ളെ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ണം.

ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പും ജ​യി​ൽ വ​കു​പ്പും പു​തി​യ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

അ​ടി​വ​യ​റി​ലെ അ​ൾ​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗ്, സി​പി​കെ പ​രി​ശോ​ധ​ന, റി​നെ​ൽ പ്രൊ​ഫൈ​ൽ, യൂ​റി​ൻ മ​യോ​ഗ്ലോ​ബി​ൻ, സി​ആ​ർ​പി പ​രി​ശോ​ധ​ന എ​ന്നി​ങ്ങ​നെ അ​ഞ്ച് പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തേ​ണ്ട​ത്.

തടവുകാർക്ക് ഏതെങ്കിലും രീതിയിൽ മുൻപ് മർദനമേറ്റിട്ടുണ്ടോ, ജയിലിൽ നിന്ന് മർദനമേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനകളുടെ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാവൂ എന്നാണ് സർക്കുലറിൽ പറയുന്നത്.