ഫ്രഞ്ച് ഓപ്പൺ; സെമിയിൽ നദാലിനെ വീഴ്ത്തി ജോക്കോവിച്ച്

0
61

 

ഫ്രഞ്ച് ഓപ്പൺ സെമിയിൽ അടി പതറി റാഫേൽ നദാൽ. ടൂർണമെന്റിലെ വാശിയേറിയ സെമി പോരാട്ടത്തിൽ മുൻ ചാമ്പ്യൻ സ്‌പെയിനിന്റെ റാഫേൽ നദാലിനെ തകർത്ത് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലിൽ. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ ആദ്യ സെറ്റ് പിന്നിൽ നിന്നതിനു ശേഷമാണ് ജോക്കോവിച്ച് ജയം സ്വന്തമാക്കിയത്.

ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ജോക്കോവിച്ച് നദാലിനെ പരാജയപ്പെടുത്തിയത്. മുമ്പ് കളിച്ച 107 ഫ്രഞ്ച് ഓപ്പൺ മത്സരങ്ങളിൽ വെറും 2 മത്സരങ്ങൾ മാത്രം തോറ്റ നദാലിനെ റോളണ്ട് ഗാരോസ് സെമിയിൽ 2015 ൽ വീഴ്ത്തിയ നേട്ടം ജോക്കോവിച്ച് ആവർത്തിച്ചപ്പോൾ പിറന്നത് ചരിത്രമാണ്.

വെറും മൂന്നാം തവണ മാത്രം ഫ്രഞ്ച് ഓപ്പണിൽ തോറ്റ നദാൽ ജോക്കോവിച്ചിനോട് മാത്രം ആണ് രണ്ടാമതും തോൽവി വഴങ്ങുന്നത്.ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസാണ് ജോക്കോവിച്ചിന്റെ എതിരാളി.