Sunday
11 January 2026
24.8 C
Kerala
HomePolitics‘വിയോജിപ്പുകളെ അടിച്ചമർത്താനാകില്ല, ഒപ്പമുണ്ടാവും’; ഐഷക്ക് പിന്തുണയറിച്ച് ഐഷി ഗോഷ്

‘വിയോജിപ്പുകളെ അടിച്ചമർത്താനാകില്ല, ഒപ്പമുണ്ടാവും’; ഐഷക്ക് പിന്തുണയറിച്ച് ഐഷി ഗോഷ്

ഐഷാ സുൽത്താനക്ക് പിന്തുണയറിച്ച് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട്  ഐഷേ ഘോഷ്. ‘രാജ്യദ്രോഹം’ ഉപയോഗിച്ച് വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ലെന്നും ഐഷക്ക് ഒപ്പമുണ്ടാവുമെന്നും ഐഷേ ഘോഷ് അറിയിച്ചു .

ഐഷാ സുൽത്താനയുടെ ബയോവെപ്പൺ പ്രയോഗത്തിനെതിരെ സംഘപരിവാർ ആക്രമണം നടക്കുന്നതിനിടെയാണ് ഐഷേ ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ചത്.

മീഡിയ വൺ ചാനൽ ചർച്ചക്കിടെയായിരുന്നു ഐഷ സുൽത്താൻ ബയോവെപ്പൺ എന്ന പ്രയോഗം നടത്തിയത്. ലക്ഷ്യദ്വീപിൽ ജൈവായുധ പ്രയോഗം നടത്തിയെന്നായിരുന്നു ഐഷ പറഞ്ഞത്. പിന്നാലെ സംഘപരിവാർ അനൂകൂലികൾ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.

രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റർ ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

വിഷയത്തിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഐഷക്ക് പിന്തുണയറിച്ചിട്ടുണ്ട്.  നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിൽ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുക എന്നത് എംപിയെന്ന നിലയിൽ എന്നിൽ അർപ്പിതമായ ഉത്തരവാദിത്വമാണ്. താൻ അതുചെയ്യുമെന്നും മുഹമ്മദ് ഫൈസൽ എംപി വ്യക്തമാക്കി.

കുഴൽപ്പണത്തിന് പിന്നാലെ വനംകൊള്ളയിലും ബിജെപിയോ

RELATED ARTICLES

Most Popular

Recent Comments