കെ.സുരേന്ദ്രൻ്റെത് കുറ്റവാളിയുടെ വെപ്രാളം: പ്രസീതയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ചോദ്യം അപ്രസക്തമെന്ന് പി.ജയരാജൻ

0
105

 

 

 

 

സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴപ്പണം നൽകിയെന്ന ആരോപണമുന്നയിച്ച പ്രസീത അഴീക്കോടിന് പിന്നിൽ താനാണ് പ്രവർത്തിച്ചതെന്ന ചോദ്യത്തോട് പ്രതികരിച്ച് സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജൻ.

കെ സുരേന്ദ്രൻ്റെത് കുറ്റവാളിയുടെ വെപ്രാളമാണ്.സുരേന്ദ്രനെതിരെ ഡിജിറ്റൽ തെളിവുമായാണ് ജാനുവിൻ്റെ പാർട്ടി ട്രഷറർ പ്രസീത രംഗത്ത് വന്നിരിക്കുന്നത്.

താൻ പ്രസീതയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണം അപ്രസക്തമാണ്.സുരേന്ദ്രൻ സി.കെ. ജാനുവിന് പണം നൽകിയോ ഇല്ലയോയെന്നതാണ്.ഈക്കാര്യത്തിനാണ് സുരേന്ദ്രൻ മറുപടി പറയേണ്ടത് ‘കാസർകോട്ടെ ബി.എസ്.പി സ്ഥാനാർത്ഥി സുന്ദരയ്ക്ക് തെരഞ്ഞെടുപ്പിൽ നിന്നും പിൻമാറുന്നതിനായി രണ്ടു ലക്ഷം രൂപ കോഴ കൊടുത്ത സംഭവം തെളിഞ്ഞിരിക്കുകയാണ്.

താൻ നേരിട്ട് പണം കൊടുത്തില്ലെന്നാണ് സുരേന്ദ്രൻ പറയുന്നത്. എന്നാൽ സുരേന്ദ്രൻ്റെ ഉറ്റ അനുയായി സുനിൽ നായ്ക്ക് സുന്ദരയെ കണ്ടുവെന്നതിൻ്റെ തെളിവുകൾ അദ്ദേഹം തന്നെ പുറത്തുവിട്ടിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമ പ്രകാരം സ്ഥാനാർത്ഥിക്ക് വേണ്ടി മറ്റൊരാൾ കാണുന്നതും കുറ്റകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പറഞ്ഞിട്ടുണ്ട്.സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് അഴിമതി കേസെടുക്കണമെന്നും ജയരാജൻ പറഞ്ഞു.

ജനാധിപത്യത്തിൽ പണാധിപത്യം കൊണ്ടുവരാനാണ് ബി.ജെ.പിയും അവരുടെ മാതൃസംഘടനയായ ആർ.എസ്.എസും ജനാധിപത്യത്തിൽ പണാധിപത്യം കൊണ്ടുവരാനാണ് ശ്രമിക്കുന്നത് ഇതിനായി ഓരോ ഗ്രൂപ്പ് നേതാക്കളെയും പണം കൊടുത്ത് ഒതുക്കുകയാണ് ചെയ്യുന്നത്. താൻ പ്രസീതയെ കണ്ടത് രണ്ടര വർഷം മുൻപാണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അങ്ങനെയാണെങ്കിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായിരിക്കുമതെന്നും ജയരാജൻ വ്യക്തമാക്കി.