BREAKING…പുകമറ സൃഷ്ടിക്കാൻ പെരും നുണയുമായി പി ടി തോമസ്‌

0
35

മുട്ടിൽ മരംമുറി സംഭവവുമായി ബന്ധപ്പെട്ട്‌ പെരും നുണപറഞ്ഞ് വെട്ടിലായ പി ടി തോമസ് മുട്ടിലിഴയുന്നു. നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷം നടത്തുന്ന നീക്കങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്‌. ഏറ്റവും ഒടുവിൽ മരം മുറി കേസിൽ പ്രതിയായ മാങ്കോ ഫോൺ ഉടമ റോജി അഗസ്‌റ്റിൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി എന്നപേരിൽ ഒരു പഴയ ചിത്രവുമായി പിടി തോമസ്‌ രംഗത്തെതിയതാണ് പൊളിഞ്ഞിരിക്കുന്നത്. ഓരോ ദിവസവും ജ്യാളതയില്ലാതെ വായിൽ തോന്നുന്നത്‌ വിളിച്ച്‌ പറയുന്നത്‌ ശീലമാക്കിയ പി ടി തോമസ്‌ ഇക്കുറിയും തെറ്റിദ്ധാരണ പരത്താനാണ് ശ്രമിച്ചത്‌. എന്നാൽ പി ടി തോമസ്‌ പുറത്തുവിട്ട ചിത്രം തന്നെ യഥാർത്ഥ വസ്‌തുത വിളിച്ച്‌ പറയുന്നു.

2017ൽ ദേശാഭിമാനിയുടെ പ്രഥമ സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങ്‌ കോഴിക്കോട്‌ നടന്നിരുന്നു. പ്രശസ്‌ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്കായിരുന്നു പുരസ്‌കാരം. സാഹിത്യ ‐സാംസ്‌കാരിക‐ സിനിമാ മേഖലയിലുള്ള പ്രമുഖരും മറ്റ്‌ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തതും പുരസ്‌കാര വിതരണം നിർവഹിച്ചതും മുഖ്യമന്ത്രി പിണറായി വിജയനാണ്. ചടങ്ങ്‌ ആരംഭിക്കും മുമ്പ്‌ പുരസ്‌കാര ജേതാവായ എം ടിക്കൊപ്പം മുഖ്യമന്ത്രിയും മറ്റ്‌ പ്രമുഖരും സദസ്സിന്റെ മുൻ നിരയിൽ ഉപവിഷ്ടരായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രമുഖർ അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ സമീപമെത്തി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ഹസ്‌ത ദാനം നൽകുകയും ചെയ്‌തു. അക്കൂട്ടത്തിൽ മാങ്കോ ഫോൺ ഉടമകളിലൊരാളായ റോജി അഗസ്‌റ്റിനും ഉണ്ടായിരുന്നു. എല്ലാ പരസ്യ ദാതാക്കളെയും ദേശാഭിമാനി ഈ ചടങ്ങിലേക്ക്‌ ക്ഷണിച്ചിരുന്നു. അക്കൂട്ടത്തിലാണ്‌ മാങ്കോ ഫോൺ ഉടമയും ചടങ്ങിന്‌ എത്തിയത്‌. അക്കാലത്ത്‌ ദേശാഭിമാനി അടക്കുള്ള എല്ലാ മാധ്യമങ്ങൾക്കും മാങ്കോ ഫോൺ കമ്പനി പരസ്യം നൽകാറുണ്ടായിരുന്നു. പുരസ്‌കാര ചടങ്ങിനെത്തിയ മാങ്കോ ഫോൺ ഉടമ മുഖ്യമന്ത്രിയുടെ അടുതെത്തി ഹസ്‌ത ദാനം നടത്തിയത്‌ അങ്ങനെയാണ്‌. അതിൽ യാതൊരു വിധ അസ്വാഭാവികതയും ഇല്ല. മാങ്കോ ഫോൺ ഉടമ ഹസ്‌താദാനം ചെയ്യുമ്പോൾ മുഖ്യമന്തിയുടെ ഒരുവശത്ത്‌ പുരസ്‌കാര ജേതാവുകൂടിയായ എം ടി വാസുദേവൻനായരും സാഹിത്യകാരൻ സി രാധാകൃഷ്‌ണനും അടക്കം ഇരിപ്പുണ്ട്‌. മറു വശത്ത്‌ തമിഴ്‌ ചലചിത്രതാരം ശരത്‌കുമാറും ഇരിക്കുന്നത്‌ ചിത്രത്തിൽ വ്യക്തമാണ്‌. ഈ ചിത്രം ഉയർത്തിക്കാട്ടിയാണ്‌ മാങ്കോ ഫോൺ ഉടമകളുമായി മുഖ്യമന്ത്രി കോഴിക്കോട്‌ കൂടികാഴ്‌ച നടത്തിയെന്ന പെരും നുണ പി ടി തോസ്‌ പറഞ്ഞത്‌. തെറ്റിദ്ധാരണ പരത്തുക എന്ന ഗൂഢ ഉദ്ദേശം മാത്രമാണ്‌ ഇതിനു പിന്നിൽ. മുഖ്യമന്ത്രി ആരെങ്കിലുമായി കൂടികാഴ്‌ച നടത്തുന്നത്‌ ഏതെങ്കിലും പൊതുവേദിയിൽ വെച്ചല്ലെന്ന്‌ അറിയാത്താളല്ല പിടി തോമാസ്‌.

മാങ്കോ ഫോൺ കമ്പനിയുടെ ലോഞ്ചിങ് നിർവഹിച്ചത്‌ മുഖ്യമന്ത്രിയാണെന്നും ഉടമകൾ പിടിയിലാകുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിൽ പങ്കെടുത്തതെന്നും പി ടി തോസ്‌ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ആ മുഖ്യമന്ത്രി താനല്ലെന്നും അന്ന്‌ മുഖ്യമന്ത്രിയായിരുന്നത്‌ ആരായിരുന്നുവെന്ന്‌ എല്ലാവർക്കും അറിയാമെന്നും പിണറായി വിജയൻ നിയമസഭയിൽതന്നെ വ്യത്മാക്കി. 2016 ഫെബ്രുവരി 29നാണ് മാങ്കോ ഫോൺ ഉടമകളായ ആന്റോ അ​ഗസ്റ്റിനും ജോസുകുട്ടി അ​ഗസ്റ്റിനും അറസ്റ്റിലായത്. അന്ന് ഉമ്മൻ ചാണ്ടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. വസ്‌തുത മറച്ചു വച്ച്‌ പി ടി തോമസ് നിയമ സഭയിൽ ഇക്കാര്യം ഉന്നയിച്ചത്‌ ഉമ്മൻ ചാണ്ടിയെ വെട്ടിലാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും വ്യാജകഥ പൊളിഞ്ഞതിന്റെ ജാള്യത മറയ്‌ക്കാനാണ്‌ പുതിയ നുണക്കഥയുമായി പിടി തോസ്‌ എത്തിയിരിക്കുന്നത്‌ എന്നതിൽ സംശയമില്ല.

മരം മുറികേസിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ നടത്തിക്കുവാൻ ബിജെപി സംസ്ഥാന നേതൃത്വവും ഒരു കേന്ദ്ര മന്ത്രിയും ശ്രമിക്കുന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്‌. കൊടകര കുഴൽപണ കേസിൽ ഉടുതുണിയില്ലാതെ നിൽക്കുന്ന ബിജെപിക്ക്‌ അതിൽ നിന്ന്‌ കരകയറാനുള്ള ഉപാധിയായിട്ടാണ്‌ അവർ ഇതിനെ കാണുന്നത്‌. എന്നാൽ അവരെ സഹായിക്കാനായി പിടി തോമസ്‌ നുണ കഥകളുമായി ഇറങ്ങുന്നതിന്റെ ലക്ഷ്യം മറ്റൊന്നാണ്‌. കൊച്ചി അഞ്ചുമനയിലെ ഭൂമിയിടപാടുമായി ബന്ധപെട്ട്‌ ആദായ നികുതി ഉദ്യോസ്ഥരെത്തിയപ്പോൾ പിടി തോമസ്‌ ഇറങ്ങിയോടിയ വാർത്ത കേരളം മറന്നിട്ടില്ല. ആ കേസിൽ നിന്ന്‌ തടിയുരാൻ ബിജെപി നേതാക്കളുടെ സഹായം തേടുകയാണ്‌ ഇപ്പോഴത്തെ വ്യജകഥയുടെ ലക്ഷ്യം. പക്ഷേ മരം മുറി കേസിലും കൊടകര കേസിലുമൊന്നും ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പോകിന്നില്ല എന്ന്‌ ജനങ്ങൾക്കറിയാം. കാരണം കേരളം ഭരിക്കുന്നത്‌ പിണറായി വിജനാണ്‌.