മ​ണി​മ​ല​യാ​റ്റി​ൽ ചാ​ടി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
57

 

മ​ണി​മ​ല പാ​ല​ത്തി​ൽ നി​ന്നും ആ​റ്റി​ലേ​ക്ക് ചാ​ടി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ലെ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​ങ്ങ​ഴ ഇ​ട​യ​പ്പാ​റ ക​ലാ​ല​യ​ത്തി​ൽ എ​ൻ. പ്ര​കാ​ശ് (52) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നാ​നി​യി​ലെ ത​ട​യ​ണ​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി, കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്സ്സും, മുങ്ങല്‍ വിദഗ്ദരും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം ലഭിച്ചത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​കാ​ശ് ആ​റ്റി​ൽ ചാ​ടി​യ​ത്.ബാ​ഗി​ൽ നി​ന്നും കി​ട്ടി​യ ഐ​ഡി കാ​ർ​ഡി​ൽ നി​ന്നാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഓ​ഫീ​സി​ലേ​ക്ക് രാ​വി​ലെ ഇ​റ​ങ്ങി​യാ​ളാ​ണ് പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു വീ​ട്ടി​ലോ ഓ​ഫീ​സി​ലോ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.