കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനഃരംഭിക്കും

0
23

 

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം. പരിമിതമായ ദീർഘദൂര സർവീസുകളാവും നടത്തുക. രോഗവ്യാപനം കുറഞ്ഞതിനെത്തുടർന്നാണ് കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്.

സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആർടിസി സർവീസുകൾ അവസാനിപ്പിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവീസുകൾ എന്നതിനാൽ ബസ്സുകളിൽ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സർവീസുകളെന്ന് ഗതാഗത മന്ത്രി ആന്റണി രാജു രാജു അറിയിച്ചു.

ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ നിലവിലുള്ളതുപോലെ തുടരും. കർശന നിയന്ത്രണമുള്ള 12, 13 തിയ്യതികളിൽ ദീർഘദൂര സർവീസുകളുണ്ടാവില്ല. യാത്രക്കാർ ആവശ്യമുള്ള രേഖകൾ കരുതണം. ലോക്ക് ഡൗൺ പിൻവലിക്കുന്ന 17ന് ദീർഘദൂര സർവീസുകൾ പൂർണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.