കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിനു കേരളം കരാർ നൽകിയതിന്റെ പേരിൽ സർക്കാരിനെതിരെ പ്രതിപക്ഷവും ബിജെപിയും നടത്തിയ പ്രതിഷേധങ്ങൾ ഇപ്പോൾ വെള്ളത്തിലായിരിക്കുന്നു.
അന്ന് സ്പ്രിങ്ക്ളർ കരാറിന്റെ ഭാഗമായി ശേഖരിക്കുന്ന കോവിഡ് രോഗികളുടെ വിവരങ്ങൾ ചോരില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നിട്ടും കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിരുന്നു .കമ്പനിക്കെതിരെ ന്യൂയോർക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും നടപടികൾ എല്ലാം സുതാര്യമെന്നും സർക്കാർ വ്യക്തമാക്കി.
അന്ന് വിവരം ചോർത്തുന്നവെന്നു ആരോപിച്ച അതെ കമ്പനിയുടെ ടെക്‌നിക്കൽ സപ്പോർട്ടുമായി പുതിയ അപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലടക്കം വരുന്ന സഹായാഭ്യർത്ഥനകളെ ക്രോഡീകരിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് അപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.
https://self4society.mygov.in/covid-resources/
അന്ന് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചവർ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. കേരളം ഡാറ്റ വിൽക്കുന്നുവെന്നു പറഞ്ഞു അന്ന് കോലാഹലങ്ങൾ സൃഷ്ടിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും , ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രത്തിന്റെ പുതിയ ആപ്പിനെ കുറിച്ച് അറിഞ്ഞ ഭാവം കാണിക്കുന്നില്ല.
സംസ്ഥാന സർക്കാരിനെ കരിവാരിതേയ്ക്കാൻ ശ്രമിച്ച ബിജെപിക്കും പ്രതിപക്ഷത്തിനും തിരിച്ചടിയാണ് കേന്ദ്രത്തിന്റെ പുതിയ ആപ്പ്.
അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ കോൺഗ്രസ്സ് തലപ്പത്തേക്ക്