വചന പ്രഘോഷകന്‍ ഫാ. അനീഷ് മുണ്ടിയാനിക്കല്‍ അന്തരിച്ചു

0
61

 

വചന പ്രഘോഷകന്‍ ഫാ. അനീഷ് മുണ്ടിയാനിക്കല്‍ (40) അന്തരിച്ചു. കോവിഡാനന്തര രോഗങ്ങളെതുടർന്ന് വെന്റിലേറ്ററിലായിരുന്നു. ന്യുമോണിയ ബാധയും മറ്റും കാരണം ചേര്‍പ്പുങ്കല്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിരുമ്പുഴ കാരിസ് ഭവന്‍ ധ്യാനകേന്ദ്രം കേന്ദ്രികരിച്ചായിരുന്നു പ്രവർത്തനം. സംസ്കാരം ഏറ്റുമാനൂര്‍ എം എസ്എഫ്എസ് സെമിനാരി സെമിത്തേരിയില്‍.