ബി.ജെ.പിയോടുള്ള മൃദുസമീപനം തിരിച്ചടി ,ഗ്രൂപ്പുകൾ ഉണ്ടാകരുത്; കെ മുരളീധരൻ

0
33

 

സംസ്ഥാനത്തെ കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയുകയും സമരം നടത്തുകയും ചെയ്തപ്പോൾ ബിജെപിയോട് മൃദുസമീപനം അവലംബിക്കുന്നെന്ന ദുഷ്‌പേര് കോൺഗ്രസ് പാർട്ടിക്കുണ്ടായെന്ന് കെ മുരളീധരൻ.

അഖിലേന്ത്യാ തലത്തിൽ ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസാണ് ഏറ്റെടുക്കേണ്ടത്. അതിന് പുതിയ നേതൃത്വത്തിന് സാധിക്കും എന്നാണ് താൻ കരുതുന്നത്.

കോൺഗ്രസിന്റെ ബിജെപിക്കെതിരായ ആക്രമണം പോരെന്ന് കരുതിയാണ് ന്യൂനപക്ഷം പാർട്ടിയെ കൈവിട്ടത്. കോൺഗ്രസിന് മൊത്തം നഷ്ടമാണ് ഉണ്ടായത്.  കെ സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായി. പക്ഷെ ഇതിന്റെ പേരിൽ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. സുധാകരന്റെ ശൈലി ദോഷം ചെയ്യില്ല.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിർന്ന നേതാക്കൾ ആരുടെയും പേര് നിർദ്ദേശിക്കാതിരുന്നതിൽ തെറ്റില്ല. പാർട്ടിയിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം. സുധാകരൻ വന്നപ്പോൾ അണികൾ ഒറ്റക്കെട്ടാണെന്നും മുരളീധരൻ പറഞ്ഞു.

 

 

അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ കോൺഗ്രസ്സ് തലപ്പത്തേക്ക്