പാകിസ്ഥാനിൽ ട്രെയിൻ അപകടം, 36 പേർ മരിച്ചു

0
26

 

 

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു അപകടം.അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റു.
റേട്ടി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ചത്. സർ സയ്യിദ് എക്സ്പ്രസും മില്ലന്റ് എക്സ്പ്രസുമാണ് അപകടത്തിൽപ്പെട്ടത്.

ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്സ്പ്രസ്, കറാച്ചിയിൽ നിന്ന് സർഗോധയിലേക്കുള്ള മില്ലന്റ് എക്സ്പ്രസിൽ കൂട്ടിയിടിക്കുകയായിരുന്നു.

മില്ലന്റ് എക്സ്പ്രസിന്റെ ബോഗികൾ തലകീഴായി മറിഞ്ഞു. 14 ബോഗികൾ പാളംതെറ്റുകയും എട്ട് ബോഗികൾ പൂർണമായി തകരുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ കൂടിയേക്കുമെന്നാണ് സൂചന.