കൊടകര കുഴൽപ്പണ കേസ് : ധർമരാജൻ പരാതി നൽകിയത് ഉറപ്പാക്കാൻ ബിജെപി നേതാവ് പോലീസ് സ്റ്റേഷനിൽ

0
81

 

ബിജെപിയ്ക്ക് കനത്ത തിരിച്ചടി നൽകുന്ന കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ധർമരാജൻ പരാതി നൽകിയത് ഉറപ്പാക്കാൻ ബിജെപി നേതാവ് കൊടകര സ്റ്റേഷനിൽ.

പരാതി നൽകി പത്ത് ദിവസത്തിന് ശേഷമാണ് ധർമരാജനൊപ്പം സംസ്ഥാന സെക്രട്ടറി എ.നാഗേഷ് സ്റ്റേഷനിലെത്തിയത്. പണം കൊടുത്തുവിട്ട മംഗലാപുരം എംപി ആവശ്യപ്പെട്ടിട്ടാണ് സംസ്ഥാന നേതാവ് കേസിനെ പറ്റി അന്ന്വേഷിച്ചതെന്നാണ് സൂചന. അതേസമയം പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ അന്വേഷണ സംഘം ആർ.എസ്.എസ് ജില്ല സംയോജന്മാരുടെ മൊഴി എടുക്കും.

കെ സുരേന്ദ്രൻറെ മകൻ കെ.എസ് ഹരികൃഷ്ണനും ധർമരാജനും ഫോണിൽ സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രൻറെ മകനും കോന്നിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിട്ടുണ്ട്.