ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

0
88

 

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്. പൂനെയില നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ ജീനോം സീക്വൻസിംഗിലാണ് വകഭേദം കണ്ടെത്തിയത്.

എലി വർഗത്തിൽപ്പെട്ട ജീവിയിൽ നടത്തിയ പഠനത്തിലാണ് പുതിയ വൈറസിനെ ഐസൊലേറ്റ് ചെയ്തെടുത്തിയിരിക്കുന്നത്.ബ്രസീൽ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരിൽ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയൽ, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരിൽ പ്രകടമാകുന്നുണ്ട്. പകർച്ചാ സാധ്യത കൂടുതലാണെന്നും റിപ്പോർട്ടുകളുണ്ട്.