നടി ലീന മരിയ പോളിന്‍റെ മൊഴി ഓണ്‍ലൈന്‍ വഴി എടുക്കും ; അന്വേഷണ സംഘം കാസര്‍കോട്ടേക്ക്

0
23

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പ് കേസില്‍ നടി ലീന മരിയ പോളിന്‍റെ മൊഴി ഓണ്‍ലൈന്‍ വഴി എടുക്കും. നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് നടി അറിയിച്ച സാഹചര്യത്തിലാണിത് ഇങ്ങനെ ഒരു തീരുമാനം . സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയില്‍ നിന്ന് മൊഴിയെടുക്കുക.

അന്വേഷണ സംഘം ഇന്ന് കാസര്‍കോട്ടേക്ക് തിരിക്കും. രവി പൂജാരിയുടെ മൊഴിയില്‍ പറയുന്ന ജിയ അടക്കമുള്ള ഗുണ്ടസംഘങ്ങള്‍ക്കായി കാസര്‍കോട്ടേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം, കേസില്‍ എ ടി എസ് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഈ മാസം എട്ട് വരെയാണ് കേരള പൊലീസിന്‍റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നല്‍കിയിട്ടുള്ളത്.