ഉപരാഷ്​ട്രപതി വെങ്കയ്യനായിഡുവിന്റെ അക്കൗണ്ടിലെ​ ബ്ലൂടിക്ക്​ ഒഴിവാക്കി ട്വിറ്റർ

0
46

ഉപരാഷ്​ട്രപതി വെങ്കയ്യനായിഡുവിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്ന്​ ബ്ലൂടിക്ക്​ ഒഴിവാക്കി ട്വിറ്റർ. ശനിയാഴ്​ചയാണ്​ ട്വിറ്റർ ബ്ലൂടിക്ക് ഒഴിവാക്കിയത്​. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക്​ ഒഴിവാക്കിയത്​.

അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ ‘വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ’ യിൽ നിന്ന് നീല ബാഡ്ജ് നീക്കം ചെയ്തിട്ടില്ല.ഏ​കദേശം 13 ലക്ഷത്തോ​ളം ഫോളോവർമാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ്​​ ഒഴിവാക്കിയിരിക്കുന്നത്​.

അക്കൗണ്ടുകളിലെ ആധികാരികതയും മറ്റുമനുസരിച്ചാണ് ട്വിറ്റർ ബ്ലൂ ടിക് വേരിഫിക്കേഷൻ നൽകുന്നത്. സെലിബ്രേറ്റികൾ കമ്പനികൾ, എൻ.ജി.ഒകൾ, മാധ്യമങ്ങൾ എന്നിവർക്കെല്ലാം ട്വിറ്റർ ബ്ലുടിക്ക്​ നൽകാറുണ്ട്​. ഇവരെ പ്രത്യേകം തിരിച്ചറിയുന്നതിനായാണ്​ ഇത്തരമൊരു അടയാളം നൽകുന്നത്​.

സാധാരണ നിലയിൽ ട്വിറ്റർ അക്കൗണ്ടിലെ പേരോ വിവരങ്ങളോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തുകയോ, ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുകയോ, അല്ലെങ്കിൽ നിയമലംഘനം നടത്തുകയോ ചെയ്യുമ്പോഴാണ് ട്വിറ്റർ നീല ബാഡ്ജ് അക്കൗണ്ടിൽ നിന്ന് ഒഴിവാക്കുന്നത്.ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിൽ നിന്നും ബ്ലൂടിക് വേരിഫിക്കേഷൻ ഒഴിവാക്കിയത് സംബന്ധിച്ച് ട്വിറ്റർ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.