സൗ​ദി അ​റേ​ബ്യ​യിൽ വാഹനാപകടം: ര​ണ്ട് മ​ല​യാ​ളി​ നഴ്സുമാർ മ​രി​ച്ചു

0
40

 

സൗ​ദി അ​റേ​ബ്യ​യി​ലെ ന​ജ്റ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ നഴ്സുമാർ മ​രി​ച്ചു. മൂന്ന് പേ​ർ​ക്ക് പ​രി​ക്ക്. ന​ജ്റാ​ൻ കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​ശ്വ​തി വി​ജ​യ​ൻ(31), കോ​ട്ട​യം സ്വ​ദേ​ശി​നി ഷി​ൻ​സി ഫി​ലി​പ്പ്(28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്നേ​ഹ, റി​ൻ​സി എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൻറെ ഡ്രൈ​വ​റാ​യി​രു​ന്ന അ​ജി​ത്തി​നെ​യും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ മ​റ്റൊ​രു വാ​ഹ​നം വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​ല​യാ​ളി​ക​ളാ​ണ്.