റി​സ​ർ​വ് ബാ​ങ്ക് പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു

0
38

 

റി​സ​ർ​വ് ബാ​ങ്ക് പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു. കോ​വി‍​ഡ് ര​ണ്ടാം ത​രം​ഗം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റീ​പോ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ല്ല. നി​ല​വി​ൽ നാ​ല് ശ​ത​മാ​ന​മാ​ണ് റീ​പോ നി​ര​ക്ക്. റി​വേ​ഴ്സ് റീ​പോ നി​ര​ക്കി​ലും മാ​റ്റ​മി​ല്ലാ​തെ 3.35 ശ​ത​മാ​ന​മാ​യി തു​ട​രും. വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്കു അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന ഏ​ക​ദി​ന വാ​യ്പ​യു​ടെ പ​ലി​ശ​യാ​ണു റീ​പോ നി​ര​ക്ക്.

അ​തേ​സ​മ​യം, വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ ചെ​റി​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം 9.5 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്കാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 10.5 ശ​ത​മാ​ന​മാ​ണ് ആ​ദ്യം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. വ​ള​ർ​ച്ച​യു​ണ്ടാ​കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു.

ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള 16,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി തു​ട​രു​മെ​ന്നും മൊ​ണി​റ്റ​റി പോ​ളി​സി യോ​ഗ​ത്തി​നു​ശേ​ഷം ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. 50 കോ​ടി രൂ​പ​വ​രെ വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്ക് പ​ദ്ധ​തി പ്ര​കാ​രം ആ​നു​കൂ​ല്യം ല​ഭി​ക്കും. നേ​ര​ത്തെ 25 കോ​ടി രൂ​പ​യാ​യി​രു​ന്നു വാ​യ്പാ പ​രി​ധി.കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 3.6 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി. സേ​വ​ന മേ​ഖ​ല​യി​ൽ 8.4 ശ​ത​മാ​ന​വും വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ൽ 7 ശ​ത​മാ​ന​വും ചു​രു​ങ്ങി.