കേരളത്തിന്റെ ഭാവി വികസനത്തിന്‌ സഹായമാകുന്ന ബജറ്റ്‌: കെ എൻ ബാലഗോപാൽ

0
34

കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . രാവിലെ ഒൻപതിനാണ്‌ ബജറ്റ് അവതരണം . കോവിഡ് സാഹചര്യത്തിൽ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് വളരെ പ്രതീക്ഷയോടെയാണ് വിവിധ മേഖലകൾ ഉറ്റുനോക്കുന്നത്.

സർക്കാരിന്റെ തുടർച്ചയായതിനാൽ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക. ആദ്യ ബജറ്റിലെ മുൻഗണനയിലും അടങ്കലിലും കൊവിഡ് രണ്ടാംവരവിന്റെ സാഹചര്യത്തിൽ കാലികമായ മാറ്റമുണ്ടാകാം. വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും.

കോവിഡ് പ്രതിരോധം, ദുരിതാശ്വാസം, വരുമാന വർധനവ്‌ തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. കോവിഡ് വാക്‌സിൻ വാങ്ങാനാവശ്യമായ തുക വകയിരുത്തിയേക്കും. . കടലാക്രമണം പ്രതിരോധിക്കാൻ സമഗ്ര പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

ജീവനോപാധി നിലച്ചവർക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരും. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്