ബി ജെ പി കുഴൽപ്പണം ; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യും

0
40

കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും . പണം വന്നത് ബി ജെ പി നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ . ഇതേ തുടര്‍ന്നാണ് സുരേന്ദ്രനെ ചോദ്യം ചെയുന്നത് .

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതൃത്വത്തിലേക്കുള്ള അന്വേഷണം കൂടുതല്‍ കുരുക്കിലേക്ക്. മാത്രവുമല്ല, ഇതുവരെ പറഞ്ഞുനിന്നിരുന്ന പലകാര്യങ്ങളും പൊളിയുകയുമാണ്. ലഭിച്ച കവര്‍ച്ചാ പണം ബി.ജെ.പിയുടേത് തന്നെ എന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.