ഫാ. സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
68

ഭീമ കൊറഗാവ് കേസില്‍ പ്രതിയാക്കപ്പെട്ട് ഏഴുമാസമായി ജയിലില്‍ കഴിയുന്ന ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒക്ടോബര്‍മുതല്‍ തലോജ ജയിലിലാണ് അദ്ദേഹം. പാര്‍ക്കിസന്‍സ് അടക്കമുള്ള രോഗങ്ങള്‍ ബാധിച്ച ഫാ. സ്റ്റാന്‍ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ്. കോവിഡ് ഒന്നാം തരംഗകാലത്ത് റാഞ്ചിയിലെ വീട്ടില്‍നിന്ന് അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റു ചെയ്ത് മഹാരാഷ്ട്രയില്‍ എത്തിക്കുകയായിരുന്നു.
84 കാരനായ സ്റ്റാന്‍ സ്വാമിക്ക് ആരെയും തിരിച്ചറിയാന്‍ ആവുന്നില്ലെന്നും ഓക്സിജന്‍ സഹായത്തോടെയാണ് കഴിയുന്നതെന്നും ബെംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോ സേവ്യര്‍ പറഞ്ഞിരുന്നു.