ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ്; മേരി കോം ഫൈനലിൽ

0
65

ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ മേരി കോം ഫൈനലിലേക്ക് കടന്നു. മംഗോളിയയുടെ ലുത്സൈക്കാൻ അത്‌ലാന്റ് സെറ്റ്‌സെഗിനെയാണ് മേരി കോം സെമിയിൽ തോൽപ്പിച്ചത്.

ടൂർണമെന്റ് ചരിത്രത്തിലെ ആറാം കിരീടമാണ് ഫൈനലിൽ ജയിച്ചാൽ മേരി കോമിന് സ്വന്തമാവുക. 54 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സാക്ഷിയും ഫൈനലിൽ കടന്നിട്ടുണ്ട്.രണ്ടുതവണ ലോക ചാമ്പ്യനായ കസാക്കിസ്ഥാന്റെ നാസിം കിസായിബേയ് ആണ് ഫൈനലിൽ 38കാരിയായ മേരിയുടെ എതിരാളി.