കാക്കനാട് ആസിഡ് ഫ്ലൈയുടെ ശല്യം രൂക്ഷം; ഒരു മാസത്തിനിടെ ചികിത്സ തേടിയത് 70 പേർ

0
81

കൊച്ചി കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റില് എന്ന ചെറുപ്രാണിയുടെ ശല്യം രൂക്ഷമാകുന്നു. ആസിഡ് ഫ്ലൈ എന്നറിയപ്പെടുന്ന ഒരു ഷഡ്പദമാണ് ബ്ലിസ്റ്റർ ബീറ്റിൽ. ഈ പ്രാണി ശരീരത്തിൽ സ്പര്ശിക്കുന്നതിന്റെ ഫലമായി ചൊറിച്ചിലും പൊള്ളലും ഉണ്ടാകുന്നുണ്ട്. ഇതിനോടകം ഒരു മാസത്തിനിടെ 70 പേരാണ് ചികിത്സതേടി ആശുപത്രിയിലെത്തിയത്.

മൊബൈൽ ഫോൺ ലാപ്ടോപ്പ് വെളിച്ചത്തിലാണ് ഈ ചെറു പ്രാണി കൂടുതലായി കാണാറുള്ളത്.സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ ഈ ചെറു പ്രാണിയെ കാണാൻ സാധിക്കു. ഈ പ്രാണിയുടെ ശരീരത്തിൽ രാസവസ്തു ഉണ്ട്.

ഇത് ശരീരത്തിൽ പുരണ്ടാൽ ചർമ്മ കോശങ്ങളെ നശിപ്പിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.മുഖം കഴുത്ത് കൈകാലുകൾ എന്നിവിടങ്ങളിൽ ചുവന്നു തിണർത്ത പൊള്ളിയ പാടുകൾ കണ്ടാൽ ഉടൻ ചികിത്സ തേടണം എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.