കെ സുരേന്ദ്രന്റെ വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു

0
82

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. തളിയിലെ ജില്ലാകമ്മിറ്റി ഓഫീസിലെ വാർത്താസമ്മേളനത്തിൽ നിന്നാണ് പറഞ്ഞുവിട്ടത്.വാർത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് പറഞ്ഞുവിട്ടത്. നേരത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഡൽഹിയിൽ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ നിന്നും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടിരുന്നു.