ന്യൂനപക്ഷക്ഷേമവകുപ്പിന്റെ പേരിൽ ലീഗ് വർഗീയ മുതലെടുപ്പ് നടത്തുന്നു-വിജയരാഘവൻ

0
34

 

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന് പകരം അതിന്റെ പേരിൽ വർഗ്ഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള മുസ്ലീംലീഗ് നീക്കം അപലപനീയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

ന്യൂനപക്ഷക്ഷേമ വകുപ്പ് ആർക്കോ കൊടുത്ത ശേഷം തിരിച്ചെടുത്തൂവെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്തുതാവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ശുപാർശ അനുസരിച്ചാണ് വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം ഗവർണ്ണർ പുറപ്പെടുവിക്കുന്നത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് പൊതുവായ വിലയിരുത്തൽ. മുസ്ലീം സമുദായത്തിന് എൽ.ഡി.എഫിലും സർക്കാരിലും കൂടുതൽ വിശ്വാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. ഇതാണ് ലീഗിനെ വിറളി പിടിപ്പിക്കുന്നത്.

മുസ്ലീം സമുദായത്തെ എക്കാലത്തും വഞ്ചിച്ച പാരമ്പര്യമാണ് ലീഗ് നേതൃത്വത്തിനുള്ളത്. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൈാള്ളുന്നത്. അതിന് ശക്തിപകരുന്നതിന് പകരം മറിച്ച് പ്രചാരണം നടത്തുന്നത് ആരും അംഗീകരിക്കില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു.