ശ്രീ​ല​ങ്ക​യി​ൽ കോ​വി​ഡ് രൂക്ഷം: ഏ​ഷ്യ ക​പ്പ് ട്വ​ൻറി-20 ടൂ​ർ​ണ​മെ​ൻറ് ഉ​പേ​ക്ഷി​ച്ചു

0
47

 

ശ്രീ​ല​ങ്ക​യി​ൽ ജൂ​ണി​ൽ ന​ട​ത്താ​നി​രു​ന്ന ഏ​ഷ്യ ക​പ്പ് ട്വ​ൻറി-20 ടൂ​ർ​ണ​മെ​ൻറ് കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു. ടൂ​ർ​ണ​മെ​ൻറ് ന​ട​ത്തി​പ്പ് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് സി​ഇ​ഒ ആ​ഷ്‌​ലി ഡി​സി​ൽ​വ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പാ​കി​സ്ഥാ​നി​ൽ ടൂ​ർ​ണ​മെ​ൻറ് ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ പി​ന്നീ​ട് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള അ​വ​കാ​ശം ശ്രീ​ല​ങ്ക​യ്‌​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന​തി​നാ​ൽ ഈ ​വ​ർ​ഷ​വും ടൂ​ർ​ണ​മെ​ൻറ് ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല.2023 ലോ​ക​ക​പ്പു​വ​രെ ടീ​മു​ക​ൾ​ക്ക് ദീ​ർ​ഘ​മാ​യ ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ൽ ടൂ​ർ​ണ​മെ​ൻറ് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.