ഇന്ത്യയ്ക്ക് സഹായവുമായി കുവൈത്ത്,100 മെട്രിക് ടൺ ഓക്‌സിജൻ മംഗളൂരു തുറമുഖത്തെത്തി

0
77

 

 

ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവുമായി കുവൈത്ത്. 100 മെട്രിക്ക് ടണ്ണിലേറെ ഓക്‌സിജൻ നാവികസേനയുടെ കപ്പലുകളിലാണ് മംഗളൂരു തുറമുഖത്ത് എത്തിയത്.

നാവിക സേനയുടെ ഐ.എൻ.എസ്. കൊച്ചി, ഐ.എൻ.എസ്. ടബാർ എന്നീ കപ്പലുകളിലാണ് ഓക്‌സിജൻ മംഗളൂരുവിൽ എത്തിയത്. കൊച്ചിയിൽ 20 മെട്രിക് ടൺ വീതമുള്ള മൂന്ന് കണ്ടെയ്‌നറുകളും സിലിണ്ടറുകളിൽ 40 ടൺ ഓക്‌സിജനുമാണ് എത്തിയത്. കൂടാതെ 10 ലിറ്ററിന്റെ ഹൈ ഫ്‌ലോ ഓക്‌സിജൻ കോൺസൻട്രേറ്റർ രണ്ടെണ്ണവും എത്തി.

ഐ.എൻ.എസ്. ടബാറിൽ 20 മെട്രിക് ടൺ വീതമുള്ള രണ്ട് കണ്ടെയ്‌നറുകളും അടിയന്തിര ഉപയോഗത്തിന് സിലിണ്ടറിൽ 30 ടൺ ഓക്‌സിജനുമാണ് എത്തിച്ചത്. കുവൈത്ത് സർക്കാർ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് സഹായം നൽകിയത്.