ജയ്​പുർ മൃഗ​ശാലയിലെ സിംഹത്തിനും കോവിഡ്

0
34

 

ഹൈദരാബാദ്​ മൃഗശാലയിലെ എട്ട്​ ഏഷ്യൻ സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജയ്​പുർ മൃഗ​ശാലയിലെ സിംഹത്തിനും​ രോഗം കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ മൃഗങ്ങളിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു.

ജയ്​പുർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന്​ രോഗബാധയുണ്ടായതായി ഇന്ത്യൻ വെറ്റിനറി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ (ഐ.വി.ആർ.ഐ) അധികൃതരാണ് അറിയിച്ചത്. 13 മൃഗങ്ങളുടെ സാമ്പിളുകളാണ്​ പരിശോധനയ്ക്ക്​ അയച്ചിരുന്നത്​.

ഇതിൽ മൂന്നു​ സിംഹവും മൂന്നു​ കടുവയും ഒരു പുള്ളിപുലിയും ഉൾപ്പെടും. പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനയ്ക്ക്​ അയച്ചിരിക്കുകയാണ്​.

ഹൈദരാബാദ്​ മൃഗശാലയിൽ സിംഹങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ മൃഗശാല അടച്ചിടുകയും ജീവനക്കാർ​ ആവശ്യ​മായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു.